താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് എൽ.ഡി.എഫ് മാർച്ച് 20ന്

താമരശ്ശേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നടപടികൾക്കെതിരെ 20ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് എൽ.ഡി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വികസന മുരടിപ്പ് അവസാനിപ്പിക്കുക, ഏകപക്ഷീയ ഭരണനടപടികൾ അവസാനിപ്പിക്കുക, സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കുന്ന നടപടി ഉപേക്ഷിക്കുക, എൽ.ഡി.എഫ്. മെംബർമാരോടുള്ള അവഗണന അവസാനിപ്പിക്കുക, ലക്ഷംവീട്, നാല് സൻെറ് കോളനി, പട്ടികജാതി പട്ടികവർഗ കോളനി, മിച്ചഭൂമി കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. മാർച്ച് രാവിലെ 11ന് മണ്ഡലം കൺവീനർ ആർ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്യും. 18ന് പഞ്ചായത്ത് ഉടനീളം വാഹന പ്രചാരണ ജാഥ നടത്തും. തച്ചംപൊയിലിൽനിന്ന് രാവിലെ 9ന് ആരംഭിക്കും. ടി.എം. പൗലോസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴിന് അണ്ടോണയിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ ജാഥാലീഡർ എ.പി. സജിത്ത്, വൈസ് ലീഡർ എ.പി. മുസ്തഫ, ടി.കെ. അരവിന്ദാക്ഷൻ, കണ്ടിയിൽ മുഹമ്മദ്, സുബീഷ് എ.എസ്, പി.സി. അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.