കോഴിക്കോട്: സി.എം.പി മഹിള സംഘടനയായ കേരള മഹിള ഫെഡറേഷൻ സംസ്ഥാന സമ്മേളനം ജൂൺ 19ന് നടക്കും. രാവിലെ 10ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ ഭാഗമായി ഡോ. ആയിഷ ഗുഹാരാജ്, കാഞ്ചനമാല എന്നിവരെ കൈതപ്രം ദാമോദരൻ നമ്പൂതിരിയും സംവിധായകൻ വി.എം. വിനുവും അനുമോദിക്കും. 14 ജില്ലകളിൽനിന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം കൺവീനർ പി.പി. ഫൗസിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രചാരണത്തിന്‍റെ ഭാഗമായി 17ന് നാലിന് ലിങ്ക് റോഡിൽനിന്ന് ആരംഭിച്ച് മുതലക്കുളത്ത് അവസാനിക്കുന്ന വിളംബര ജാഥ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഉഷ ഫറോക്ക്, സി.ടി. രമ്യ, സുനിത പാലാട്ട് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.