കോവിഡ്: വടകരയിൽ 19 പേര്‍ക്ക് രോഗബാധ

---ക​െണ്ടയ്​ൻമൻെറ്​ സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വടകര: കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടകര നഗരസഭയിലും വില്യാപ്പള്ളി പഞ്ചായത്തിലും ആൻറിജന്‍ പരിശോധനകള്‍ നടത്തി. നഗരസഭയില്‍ രണ്ടിടത്തായി നടന്ന പരിശോധനയില്‍ 250 പേരും വില്യാപ്പള്ളിയില്‍ 15 പേരുമാണുണ്ടായിരുന്നത്. ഇവരില്‍ 19 പേര്‍ക്ക് രോഗബാധയുള്ളതായി ക​െണ്ടത്തി. നഗരസഭയിലുള്ള 13 പേര്‍ക്കും വില്യാപ്പള്ളി കുട്ടോത്ത് ഭാഗത്തെ ആറുപേര്‍ക്കുമാണ് പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് കോവിഡ് കെയർ സൻെററുകളിലേക്ക് മാറ്റി. വടകരയില്‍ കഴിഞ്ഞ ദിവസം നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചന്തപ്പറമ്പിലെ പച്ചക്കറികടയിലെ തൊഴിലാളിക്കും ഭാര്യക്കും അടക്കാതെരുവിലെ കൊപ്ര തൊഴിലാളിക്കും മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സഥിരീകരിച്ചതിനു പിന്നാലെ ക​െണ്ടയ്​ൻമൻെറ്​ സോണുകള്‍ പ്രഖ്യാപിച്ചതോടെ കര്‍ശന നടപടികളുമായി പൊലീസും ആരോഗ്യവകുപ്പം രംഗ​ത്തെത്തി. നഗരസഭയില്‍ ഇനിയും സമ്പര്‍ക്ക സാധ്യതയുള്ളവരുടെ പരിശോധന ബുധനാഴ്ച നടക്കും. നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭയില്‍ 10 വാര്‍ഡുകളും വില്യാപ്പള്ളി പഞ്ചായത്തില്‍ രണ്ടുവാര്‍ഡുകളുമാണ് കണ്ടെയ്​ൻമൻെറ്​ സോണാക്കിയത്. ഉറവിടം ക​ണ്ടെത്താന്‍ കഴിയാത്തതാണിവിടെ തലവേദന സൃഷ്​ടിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.