കുറ്റ്യാടി: ബൈപാസ് പ്രവൃത്തിയുടെ നിർത്തിവെച്ച കല്ലിടൽ 16ന് പുനരാരംഭിക്കാൻ പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ തീരുമാനമായതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള അലൈൻമൻെറാണ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പരിധിയിൽ വരുന്നവർ ആശങ്കകൾ പങ്കുവെച്ചു. കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. മോഹൻദാസ്, മെംബർ ഹാഷിം നമ്പാടൻ, ആർ.ബി.ഡി.സി.കെ എൻജിനീയർ അതുൽ ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർ മധു, ലാൻഡ് അക്വിസിഷൻ തഹസിൽദാർ മുരളി എന്നിവർ സംസാരിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.