പുരസ്കാര വിതരണം 15ന്

നടുവണ്ണൂർ: സി.പി.ഐ നേതാവും പൊതുപ്രവർത്തകനും വാകയാട് ഹയർ സെക്കൻഡറി സ്​കൂൾ മാനേജറുമായിരുന്ന പുതുശ്ശേരി വിശ്വനാഥ​​ൻെറ പേരിലുള്ള പ്രഥമ അവാർഡ് ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന ആവള നാരായണൻ കെ. കുഞ്ഞമ്മദ് ഹാജി സ്മാരക വായനശാലക്ക് നൽകും. 10,000 രൂപയാണ് അവാർഡ് തുക. ഒക്ടോബർ 15ന് കരുവണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരപത്രവും ലൈബ്രറിക്ക് പുസ്തകങ്ങളും നൽകും. സി.പി.ഐ സംസ്ഥാന അസിസ്​റ്റൻറ്​ സെക്രട്ടറി സത്യൻ മൊകേരി, ജില്ല സെക്രട്ടറി ടി.വി. ബാലൻ മറ്റ് പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ നടുവണ്ണൂർ ലോക്കൽ കമ്മിറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ടി.എം. ശശി, നടുവണ്ണൂർ സി.പി.ഐ ലോക്കൽ സെക്രട്ടറി ആദർശ് പുതുശ്ശേരി, പ്രദോഷ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.