തളി ക്ഷേത്രോത്സവം 14 മുതൽ

കോഴിക്കോട്​: തളി മഹാക്ഷേത്രത്തിലെ ദ്രവ്യകലശത്തോടെയുള്ള ഉത്സവാഘോഷത്തിന്​ ഈ മാസം 14ന്​ തുടക്കമാകുമെന്ന്​ തളി ദേവസ്വം എക്സിക്യൂട്ടിവ്​ ഓഫിസർ ബി. മനോജ്​ കുമാർ അറിയിച്ചു. രാത്രി 8.30ന്​ കൊടിയേറും. ഉത്സവാഘോഷ സമ്മേളനം 14ന്​ രാവിലെ പത്തിന്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ​ചെയ്യും. സാമൂതിരിരാജ കെ.സി. ഉണ്ണിഅനുജൻ രാജ അധ്യക്ഷനാകും. മേയർ എം. ബീന ഫിലിപ്​, മലബാർ ദേവസ്വം ബോർഡ്​ പ്രസിഡന്റ്​ എം.ആർ. മുരളി എന്നിവർ സംബന്ധിക്കും. തന്ത്രിമാരായ ചേന്നാസ്​ ശങ്കരനാരായണൻ നമ്പൂതിരിയുടെയും ചേന്നാസ്​ കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലുള്ള ഉത്സവത്തിന്​ ഈ മാസം 21ന്​ കൊടിയിറങ്ങും. പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികളും അരങ്ങേറും. ഗോവിന്ദ് ചന്ദ്രശേഖർ (ലീഗൽ അഡ്വൈസർ സാമൂതിരി രാജാവ്), ബാലകൃഷ്ണ ഏറാടി, പി.എം. ഉണ്ണികൃഷ്ണൻ, പ്രദീപ്‌കുമാർ രാജ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.