കുന്ദമംഗലം: റെസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ പാഴൂരില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സ്ഥിതിഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് കുന്ദമംഗലം റെസ്റ്റ് ഹൗസിലെത്തിയിരുന്നു. സ്ഥാപനത്തിന്‍റെ ശോച്യാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെത്തുടര്‍ന്ന്, നവീകരണത്തിന് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദേശം നല്‍കുകയായിരുന്നു. നിലവിലുള്ള റെസ്റ്റ് ഹൗസിനോടുചേര്‍ന്ന് അനക്സ് നിർമിക്കാന്‍ മൂന്നുകോടി രൂപയുടെ പദ്ധതിയും തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിന്‍റെ നവീകരണം പൂർത്തീകരിക്കുമെന്നും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ആവശ്യമായ സംവിധാനങ്ങളൊരുക്കുമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.