കൽപറ്റ: വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിൻെറ സാധ്യത പരിശോധിക്കുന്നതിൻെറ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വ്യാഴാഴ്ച ആശുപത്രി സന്ദര്‍ശിക്കാനിരുന്നത് ജൂലൈ 13ലേക്ക് മാറ്റി. ഡോ. ആസാദ് മൂപ്പന്‍ സര്‍ക്കാറിന് നല്‍കിയ കത്തിൻെറ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥൻെറ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദര്‍ശിക്കുന്നത്. മൂന്നാഴ്ചക്കകം സര്‍ക്കാറിന് റിപ്പോര്‍ട്ട് നൽകും. ജൂലൈ റേഷന്‍ വിഹിതം കൽപറ്റ: ജൂലൈ മാസത്തെ റേഷന്‍ വിഹിതം താഴെ പറയുന്ന അളവില്‍ റേഷന്‍ കടകളില്‍നിന്ന് വാങ്ങാമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ)- 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായും ഒരു കി.ഗ്രാം പഞ്ചസാര 21 രൂപക്കും ലഭിക്കും. മുന്‍ഗണന കാര്‍ഡ് (പിങ്ക്)- 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും കി.ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര(സബ്‌സിഡി), എന്‍.പി.എസ്. (നീല)- ഓരോ അംഗത്തിനും രണ്ട് കിലോ അരി നാല് രൂപ നിരക്കിലും ആട്ട കാര്‍ഡിന് 1 മുതല്‍ 3 കി.ഗ്രാം വരെ ലഭ്യതക്കനുസരിച്ച് കിലോ 17 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) (വെളള)- നാല് കി.ഗ്രാം അരി 10.90 രൂപക്കും ആട്ട കാര്‍ഡിന് ഒന്ന് മുതല്‍ 3 കി.ഗ്രാം വരെ ലഭ്യതക്കനുസരിച്ച് കിലോ 17 രൂപ നിരക്കിലും ലഭിക്കും. മണ്ണെണ്ണ- വൈദ്യുതീകരിച്ച വീടുകള്‍ക്ക് 0.5 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ 29 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബിൽ നിര്‍ബന്ധമായും ചോദിച്ച് വാങ്ങണമെന്നും ബില്ലിലെ അര്‍ഹതപ്പെട്ട മുഴുവന്‍ വിഹിതവും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. BOX വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ സെക്ഷനു കീഴിലെ കുറുമണി, കൊറ്റുകുളം, കക്കണംകുന്ന് ഭാഗങ്ങളില്‍ ട്രാന്‍സ്‌ഫോമര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ````````````` നരഭോജി കടുവ വീണ്ടും പുൽപ്പള്ളി - നരഭോജി കടുവ വീണ്ടും കതവാക്കുന്നിലിറങ്ങിയതായി സംശയം. ഇതേത്തുടർന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. രണ്ടാഴ്ച മുമ്പ് പ്രദേശവാസിയായ യുവാവിനെ കടുവ കൊന്നു ഭക്ഷിച്ചിരുന്നു. പിന്നീട് വനംവകുപ്പ് ഇവിടെ കാമറ നിരീക്ഷണം നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കെണിയിലും കടുവ കുടുങ്ങിയില്ല. കഴിഞ്ഞ ആഴ്ച ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മണലമ്പത്ത് കടുവ പശുവിനെ കൊന്നു. ഇവിടെയും കാമറകൾ സ്ഥാപിച്ചെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം കതവാക്കുന്നിൽ വീണ്ടും കടുവയെ കണ്ടെത്തിയതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.