കോഴിക്കോട്: ദേശീയപതാകക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനായി പ്രധാനമന്ത്രി ആഹ്വാനംചെയ്ത 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി ആഗസ്റ്റ് 13ന് ജില്ലയിലെ മുഴുവന്‍ വീടുകളിലും പതാകകള്‍ ഉയരും. കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നിര്‍മിക്കുന്നത് രണ്ടരലക്ഷത്തോളം ത്രിവര്‍ണ പതാകകളാണ്. ആഗസ്റ്റ് 13 മുതല്‍ 15വരെ ദേശീയപതാക ഉയര്‍ത്താനാണ് നിര്‍ദേശം. 12ന് മുമ്പ് പതാകകള്‍ കുടുംബശ്രീ യൂനിറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഇവ വിദ്യാലയങ്ങളിലും വീടുകളിലും വിതരണം ചെയ്യും. നാല് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. കോട്ടണ്‍ തുണിയിലും പോളിസ്റ്റര്‍ തുണിയിലും പതാകകള്‍ നിര്‍മിക്കുന്നുണ്ട്. 900X600 എം.എം അളവിലുള്ള കോട്ടണ്‍ പതാകക്ക് 40 രൂപയാണ് വില. ഈ അളവിലുള്ള പോളിസ്റ്റര്‍ മിക്സ് തുണിയിലുള്ള പതാക 30 രൂപക്ക് ലഭിക്കും. 150X100 എം.എം അളവിലുള്ള കോട്ടന്‍ പതാകക്ക് 25 രൂപയും പോളിസ്റ്റര്‍ മിക്‌സിന് 20 രൂപയുമാണ്. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷമായ 'ആസാദി കാ അമൃത്' മഹോത്സവത്തിന്‍റെ ഭാഗമായാണ് രാജ്യത്തെ ഓരോ വീട്ടിലും ദേശീയപതാക ഉയര്‍ത്തുന്നത്. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് നടത്തുക. ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ഓഫിസുകളിലും സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.