ഹിജാബ്, മീഡിയവൺ, വഖഫ്: ഭരണഘടന സംരക്ഷണ സമിതി റാലി 11ന്

കുറ്റ്യാടി: ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ 11ന് ബഹുജന റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് പഴയ ബസ് സ്റ്റാൻഡിൽ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. റഫീഖ് സക്കറിയ ഫൈസി, ശിഹാബ് പൂക്കോട്ടൂർ, ജാഫർ വാണിമേൽ തുടങ്ങിയവർ പങ്കെടുക്കും. മീഡിയവൺ ചാനൽ നിരോധനത്തിനെതിരെ വിശാല ബഹുജന ഐക്യം രൂപപ്പെടണമെന്നും ഇവർ പറഞ്ഞു. ചെയർമാൻ വി.പി. കുഞ്ഞബ്ദുല്ല, ജനറൽ കൺവീനർ വി.എം. മൊയ്തു, ഹാഷിം നമ്പാട്ടിൽ, ടി.എച്ച്. അഹമ്മദ്, അബ്ദുല്ല സൽമാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.