പുസ്തക പ്രകാശനം 11 ന്

വടകര: എം കുഞ്ഞിക്കണ്ണൻ വടകര രചിച്ച 'ആരാണയാൾ' കഥ സമാഹാരം 11ന് മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3 .30 ന് പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഫെയ്ത് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം യു.കെ. കുമാരൻ പ്രകാശനം ചെയ്യും. നഗരസഭ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് കെ. മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്യും. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിക്കും. വേണുഗോപാൽ പേരാമ്പ്ര പുസ്തകം പരിചയപ്പെടുത്തും. അഡ്വ. ഐ. മൂസ പുസ്തകം ഏറ്റുവാങ്ങും. കല സാഹിത്യ രാഷ്ട്രീയ പ്രവർത്തകനായ എ.എം. കുഞ്ഞിക്കണ്ണൻ മന്തരത്തൂർ സ്വദേശിയാണ്. വാട്ടർ അതോറിറ്റിയിലെ ഔദ്യോഗിക സേവനത്തിനു ശേഷം രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ പ്രവർത്തനത്തിൽ സജീവമാണ്. ഗാന്ധി സാഹിത്യ വേദിയുടെ സജീവ പ്രവർത്തകനാണ്. വാർത്തസമ്മേളനത്തിൽ എ.എം. കുഞ്ഞിക്കണ്ണൻ, ആർ. വിജയൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം, മനോജ് ആവള എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT