ജൂലൈ 10ന്​ ഓ​ട്ടോ-ടാക്​സി പണിമുടക്ക്​

കോഴിക്കോട്​: പെട്രോൾ-ഡീസൽ വിലവർധന തടയുക, ഓ​ട്ടോ-ടാക്​സി ചാർജ്​ പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ സംസ്ഥാന സംയുക്​ത മോ​ട്ടോർ തൊഴിലാളി യൂനിയൻ കോഓഡി​നേഷൻ കമ്മിറ്റി ആഹ്വാനമനുസരിച്ച്​ ജൂലൈ 10ന്​ ജില്ലയിലെ ഓ​ട്ടോ-ടാക്​സി തൊഴിലാളികൾ പണിമുടക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറു മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പണിമുടക്ക്​. ജില്ലയിലെ മുഴുവൻ ഓ​ട്ടോ സ്​റ്റാൻഡുകളിലും ധർണ നടത്തും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്​.ടി.യു, എച്ച്​.എം.എസ്​, എൻ.എൽ.യു, ജെ.എൽ.യു സംഘടനകൾ സംയുക്തമായാണ്​ പണിമുടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.