ഇരിങ്ങൽ കോട്ടക്കുന്ന് കോളനി വികസനത്തിന് 1 കോടി 

പയ്യോളി: അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം ഇരിങ്ങൽ കോട്ടക്കുന്ന് കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. സംസ്ഥാന പട്ടികജാതി വികസനവകുപ്പിൽനിന്നും പട്ടികജാതി കോളനികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ചാണ് തുക അനുവദിച്ചിരിക്കുന്നത്. കോളനിയിലെ റോഡുകൾ, നടപ്പാതകൾ, കുടിവെള്ള പദ്ധതികൾ, വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങി പൊതുവായ വികസന പദ്ധതികൾക്ക് പ്രാമുഖ്യം നൽകിയാണ് സമഗ്ര വികസന പദ്ധതി നടപ്പാക്കുക. പ്രവൃത്തികൾക്ക് മുന്നോടിയായി കോളനിയിൽ വിപുലമായ യോഗം വിളിച്ചുചേർക്കുമെന്നും എം.എൽ.എ പറഞ്ഞു. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT