ബാലുശ്ശേരി: എയിംസിനായി കിനാലൂരിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സർക്കാർ സർവേ വിജ്ഞാപനമിറങ്ങിയതോടെ ബദൽ സംവിധാനത്തെക്കുറിച്ച് വ്യക്തതയില്ലാതെ ഭൂവുടമകൾ. എയിംസിന് സ്ഥലം വിട്ടുനൽകാൻ സമ്മതമാണെങ്കിലും ബദൽ സംവിധാനത്തെപ്പറ്റിയുള്ള ആശങ്കയിലാണ് നാട്ടുകാർ. ഭാവി വികസനം ലക്ഷ്യമിട്ട് 100.52 ഹെക്ടർ സ്വകാര്യഭൂമിയാണ് എയിംസിനായി സർക്കാർ കൂടുതലായി കണ്ടെത്തി നൽകേണ്ടത്. ഇതിനായി കിനാലൂർ, കാന്തലാട് വില്ലേജുകളിൽപെട്ട ജനവാസ കേന്ദ്രങ്ങളായ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്തിയ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സർക്കാർ വിജ്ഞാപന നോട്ടീസ് കാന്തലാട്, കിനാലൂർ വില്ലേജ് ഓഫിസുകളിലെ നോട്ടീസ് ബോർഡുകളിൽ കഴിഞ്ഞദിവസംതന്നെ പതിച്ചിട്ടുണ്ട്. കണ്ടെത്തിയ സ്വകാര്യഭൂമിയിൽ 81 വീടുകളുണ്ട്. കാറ്റാടി മുതൽ കിഴക്കൻ കുറുമ്പൊയിൽ വരെ വ്യാപിച്ചു കിടക്കുന്നതാണ് ഭൂമി. പണി പൂർത്തിയായി കൊണ്ടിരിക്കുന്ന വീടുകളും കൂട്ടത്തിലുണ്ട്. വിജ്ഞാപന പ്രകാരം നോട്ടിഫൈ ചെയ്ത സർവേ നമ്പറുകളിലെ ഭൂമിയുടെ സർവേയും അതിർത്തി നിർണയവും ഉടൻ നടക്കും. ഭൂമിയുടെ അതിരുകൾ ചൂണ്ടിക്കാണിക്കാനും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനും ഭൂവുടമകളോട് സർവേയറുമായി വില്ലേജ് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. നഷ്ടപരിഹാരം സംബന്ധിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ ഒരു അറിയിപ്പും ലഭിക്കാത്തതിനാൽ വീട്ടുകാർക്ക് ആശങ്കയുണ്ട്. സർവേ വിജ്ഞാപന നോട്ടീസ് പ്രകാരമുള്ള വിവരങ്ങളറിയാനായി ചൊവ്വാഴ്ച ഒട്ടേറെ വീട്ടുകാർ വില്ലേജ് ഓഫിസുകളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.