കുടുംബ സംഗമം

കോഴിക്കോട്: സഹകരണ പരിശീലന കോളജിലെ 1985-86 എച്ച്​ഡി.സി ബാച്ച് കുടുംബസംഗമം -നൊസ്റ്റാൾജിയ '85-86 ഉദ്ഘാടനവും സഹകരണ കോളജ് മുൻ പ്രിൻസിപ്പൽ കെ. ജനാർദനൻ പിള്ളയുടെ സ്മരണാർഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണവും മേയർ ഡോ. ബിന ഫിലിപ് നിർവഹിച്ചു. എം.എസ്. ഗീതയുടെ കവിതസമാഹാരം 'അക്ഷരച്ചിമിഴിന്റെ പ്രകാശനവും നടത്തി. കെ.ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു. 2020-21ലെ എച്ച്.ഡി.സി ആൻഡ് ബി.എം ബാച്ചിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ വി.സി. ലിൻസ എൻഡോ​മൻെറും പ്രാഗ് യൂനിവേഴ്സിറ്റി റിസർച് സ്കോളർ ലൂർദില കവിതസമാഹാരവും ഏറ്റുവാങ്ങി. മുൻ അധ്യാപിക കെ.സി. ഏലിയാമ്മയെ ആദരിച്ചു. സി.എൻ. വിജയകൃഷ്ണൻ, കോളജ് വൈസ് പ്രിൻസിപ്പൽ കെ. സുധാകരൻ, അബൂബക്കർ, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു. ടി.എസ്. വിദ്യ സ്വാഗതവും എ. ഉദയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT