മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ബേപ്പൂർ: പുലിമുട്ട് കടൽതീര വിനോദസഞ്ചാര കേന്ദ്രത്തിൽ ഞായറാഴ്ച രാത്രി നടന്ന രാഷ്ട്രീയ സംഘർഷത്തിൽ പ്രതിഷേധിച്ച്, മുസ്‍ലിം ലീഗ് ബേപ്പൂർ അങ്ങാടിയിൽ പ്രകടനം നടത്തി. ആക്രമണം നടത്തിയ സി.പി.എം, എസ്.എഫ്.ഐ പ്രവർത്തകരെ ബോധപൂർവം ഒഴിവാക്കി, ലീഗ് പ്രവർത്തകനെ രാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. മേഖല ലീഗ് പ്രസിഡന്റ് എം.ഐ. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വി.പി.എ. ജബ്ബാർ മാസ്റ്റർ, മണ്ഡലം ലീഗ് ജന. സെക്രട്ടറി എം. മുഹമ്മദ് കോയ ഹാജി, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ശഫീഖ് അരക്കിണർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT