പഴകിയ ഷവർമ; പത്ത്​ സ്ഥാപനങ്ങൾക്കെതിരെ നടപടി

കോഴി​ക്കോട്​: ഭക്ഷ്യസുരക്ഷാവകുപ്പ്​ നടത്തിയ പരിശോധനയിൽ നഗരത്തിനടുത്ത ഹോട്ടലിൽ പഴകിയ ഷവർമയും കാലാവധി കഴിഞ്ഞ കോഴിമാംസവും പിടികൂടി. തടമ്പാട്ടുതാഴത്ത് പ്രവർത്തിക്കുന്ന ഹോട്ട് ബൺസ്​ എന്ന സ്ഥാപനത്തിലാണ്​ ഭക്ഷ്യയോഗ്യമല്ലാത്ത ഷവർമ, പാൽ എന്നിവ പിടികൂടി നശിപ്പിച്ചത്​. കെ.എൽ ഫ്രൂട്ട്​സ്​ എന്ന സ്ഥാപനത്തിൽനിന്ന്​ പുഴുവരിച്ച കാരക്ക പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലയിൽ കോടഞ്ചേരി, കായണ്ണ, കോഴിക്കോട് സൗത്ത്, നടക്കാവ് എന്നിവിടങ്ങളിലായി 35 പരിശോധനകൾ നടന്നു. 10 കടകൾക്കെതിരെ പിഴയിട്ടു. ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്‍റ്​ നോട്ടീസ് നൽകി. ഈസ്റ്റ്​ നടക്കാവ്​ കഫേ 150+, തോട്ടത്തിൻകടവ്​ കടവ്​ ഫിഷ്മാർക്കറ്റ്​, മൈയ്കാവ്​ ബ്രദേഴ്​സ്​ ഫിഷ്​സ്റ്റാൾ, തോട്ടത്തിൻകടവ്​ തട്ടാഷ്​ ഹോട്ടൽ, തോട്ടത്തിൻ കടവ്​ അനില ഹോട്ടൽ, തോട്ടത്തിൻകടവ്​ ഹുസൈൻകാസ്​ ഹോട്ടൽ, അയമുട്ടിക്കായ്​ ഫ്രഷ്​ ഫിഷ്​, കെ.എൽ ഫ്രൂട്ട്​ കുന്ദമംഗലം, ഗ്രിൽ ബെ കട്ടാങ്ങൽ എന്നീ സ്ഥാപനങ്ങൾക്ക്​ പിഴചുമത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT