പേരാമ്പ്ര: എരവട്ടൂരിൽ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും കവർന്നു. കുറ്റ്യാടി ഡെക്കോ ഫർണിച്ചർ മാനേജിങ് പാർട്നർ അണിയേരിപ്പൊയിൽ കീഴന മീത്തൽ സമീറിന്റെ വീട്ടിലാണ് ചൊവ്വാഴ്‌ച രാത്രി മോഷണം നടന്നത്. പെരുന്നാൾ ദിവസമായതിനാൽ വീട്ടുകാർ ബന്ധുവീട്ടിൽ താമസിക്കാൻ പോയതായിരുന്നു. വീടിന്റെ മുകൾനിലയിലെ വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തുകടന്നത്. മുന്നിലെയും പിന്നിലെയും വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിച്ച പാടുകളുണ്ട്. പേരാമ്പ്ര എസ്.ഐ ഹബീബുള്ളയുടെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. Photo: എരവട്ടൂരിൽ വീടിന്റെ വാതിൽ പൊളിച്ച് മോഷണം നടത്തിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.