കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം

ബാലുശ്ശേരി: എരമംഗലം പ്രദേശത്ത് പ്രവർത്തിച്ച് വരുന്ന കരിങ്കൽ ക്വാറി മാഫിയക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ എരമംഗലം പാറമ്മൽ ബസാറിൽ പ്രതിഷേധയോഗം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. സുജിത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. വി.സി. വിജയൻ, എൻ.വി. അബ്ദുള്ള, എ.കെ. അബ്ദുൽ സമദ്, അഡ്വ.പി. രാജേഷ് കുമാർ, ബ്ലോക്ക് മെംബർ സി.കെ. രാജീവൻ, വാർഡ് മെംബർമാരായ ഉമ മഠത്തിൽ, റീജ മധു എന്നിവർ സംസാരിച്ചു. റഫീക്ക് പറമ്പിൽ സ്വാഗതവും എൻ.കെ. അനിരുദ്ധൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.