ഈദ് മെഹ്ഫിൽ' സംഗീത നിശ

ഈദ് മെഹ്ഫിൽ' സംഗീത നിശ എകരൂൽ: എസ്.ഐ.ഒ, ജി.ഐ.ഒ ബാലുശ്ശേരി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ കപ്പുറം ഡോൺ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിൽ 'ഈദ് മെഹ്ഫിൽ' എന്ന പേരിൽ സംഗീതനിശ സംഘടിപ്പിച്ചു. പ്രശസ്ത യൂ ട്യൂബറും ഗായികയും ചിത്രകാരിയും പാലിയേറ്റിവ് കെയർ പ്രവർത്തകയുമായ നൂർ ജലീല ഉദ്‌ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡന്റ് നാസർ ശിവപുരം, വനിത വിഭാഗം സംസ്ഥാന സമിതി അംഗം ആർ.സി. സാബിറ, എസ്.ഐ.ഒ ഏരിയ സെക്രട്ടറി അമൻ, മുഫ് ലിഹ്‌ എകരൂൽ എന്നിവർ സംസാരിച്ചു. നഹാൻ, ഷഹാൻ, ബിദായ, നിഹായ, നൗഷാദ് മഞ്ഞമ്പ്ര, ഫൈറൂസ് കിനാലൂർ, എൻ.കെ. ദാനിയ, ലസിൻ വഹാബ്, ഹാഫിസ് ശിവപുരം, അദീബ് ഫർഹാൻ എന്നിവർ നേതൃത്വം നൽകി. ഗാനമേള, കോൽക്കളി, സംഗീതശിൽപം, ഒപ്പന, ഖവാലി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് റജ ഇബ്രാഹിം സ്വാഗതവും എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഷബീഹ് നന്ദിയും പറഞ്ഞു. EKAROOL 888: എസ്.ഐ.ഒ, ജി.ഐ.ഒ ബാലുശ്ശേരി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഈദ് മെഹ്ഫിൽ' സംഗീതനിശ ഗായികയും ചിത്രകാരിയുമായ നൂർ ജലീല ഉദ്‌ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.