സ്കൂളിന് ഐ.എസ്.ഒ പദവി പ്രഖ്യാപനം ഇന്ന്

ബാലുശ്ശേരി: കിനാലൂർ ഗവ.യു.പി സ്കൂളിന് ഐ.എസ്.ഒ പദവി പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 12 ന് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. പി.ടി.എ പ്രസിഡന്റ് കെ.കെ. അരവിന്ദാക്ഷൻ സാക്ഷ്യപത്രം ഏറ്റുവാങ്ങും. സ്കൂൾ ഭക്ഷണശാലയുടെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. ജില്ലയിൽ ഐ.എസ്.ഒ പദവി കിട്ടുന്ന ആദ്യത്തെ സർക്കാർ സ്കൂളാണിത്. ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും നേട്ടങ്ങളുടെയും പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിന്റെയും അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ പദവിക്ക് അർഹത നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.