രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ സപ്തതി ആഘോഷങ്ങൾക്ക് നാളെ തുടക്കം

രാമനാട്ടുകര: രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷക്കാലം നീളുന്ന സപ്തതി ആഘോഷങ്ങൾക്ക് ശനിയാഴ്ച രാവിലെ 10ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊണ്ടോട്ടി എം.എൽ.എ, ടി.വി .അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര സേനാനിയും സ്കൂൾ സംഘം സ്ഥാപക സെക്രട്ടറിയുമായിരുന്ന എള്ളാത്ത് ഗോപാലൻ കുട്ടി പണിക്കർ സപ്തതി മന്ദിരത്തിന്റെ ഉദ്ഘാടനം, സ്കൂളിന്റെ ആദ്യ കാല ഇംഗ്ലീഷ് അധ്യാപകൻ മാടമ്പത്ത് കളത്തിൽ വേലപ്പമേനോന്റെ പേരിൽ പൈതൃകമന്ദിരത്തിന്റെ പുനർനാമകരണം, ഹയർ സെക്കൻഡറി ഗണിതശാസ്ത്ര ലാബിന്റെയും, ഊട്ടുപുരയുടേയും ഉദ്ഘാടനം എന്നീ പരിപാടികളും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പൂർവാധ്യാപകരെ ആദരിക്കുന്ന 'സ്നേഹാദരവ്' എന്ന പരിപാടിയും തുടർന്ന് കോടമ്പള്ളി ഗോപകുമാറിന്റെ വയലിൻ ഫ്യൂഷനും നടക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ചന്ദ്രദാസൻ, കൺവീനർ പ്രിൻസിപ്പൽ എം. സുനിൽ, ട്രഷറർ പ്രഥമാധ്യാപകൻ എസ്.കെ. മുരളീധരൻ, ബദറുദ്ദീൻ, കെ.പി. മുഹമ്മദലി എന്നിവർ വാർത്തസമ്മേളത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.