ബ്രിഡ്ജ് കോഴ്സിന് തുടക്കം

മാവൂർ: നവാഗതരായി എത്തിയ എട്ടാംതരം വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സുമായി മാവൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ. പഠന വിടവ് നികത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ത്രിദിന കോഴ്സ് നടത്തുന്നത്. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങൾക്ക് പുറമെ, മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുന്ന കോഴ്സാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. സുരേഷ് അധ്യക്ഷതവഹിച്ചു. വാർഡ് അംഗം എ.പി. മോഹൻദാസ്, വിദ്യാലയ വികസന സമിതി ചെയർമാൻ എം. ധർമജൻ, ഡയറ്റ് റിട്ട. ലെക്ചറർ ഡോ. പരമേശ്വരൻ, സുമിത എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക യു.സി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.