ചാലിയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗെല്ല രോഗബാധയും ഭക്ഷ്യവിഷബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ചാലിയം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷണവ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ നാലു സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കർശന പരിശോധന തുടർദിവസങ്ങളിലും ഉണ്ടാവുമെന്നും വ്യാപാരസ്ഥാപനങ്ങൾ സുരക്ഷിതമായി ആഹാരപദാർഥങ്ങൾ കൈകാര്യംചെയ്യണമെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ചാലിയം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അരവിന്ദ് ജോഷി അറിയിച്ചു. ചാലിയം കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.കെ. രമിൽ, എം. ഷൈജു, റോമൽ എഡ്വിൻ, സി. സുരേഷ് ബാബു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പടം; ആരോഗ്യ വകുപ്പ് കടലുണ്ടിയിലെ ഭക്ഷണ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നുfilenameClfrk281
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.