ഓമശ്ശേരി: ഒരിടത്ത് മുസ്‌ലിമിനെ കൊന്നതിന്റെ പേരിൽ മറ്റൊരിടത്ത് നിരപരാധിയായ അമുസ്‍ലിമിനെ കൊല്ലുക എന്ന രീതി തികച്ചും മതവിരുദ്ധമാണെന്നും അത്തരം ശൈലി തുടരുന്ന തൽപരകക്ഷികൾ അതിൽനിന്ന് പിന്മാറണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് അഭിപ്രായപ്പെട്ടു. അമ്പലക്കണ്ടി കെ.ടി.സി അബ്ദുൽ ഖാദർ അനുസ്മരണത്തോടനുബന്ധിച്ച് സോൺ കോഓഡിനേഷൻ കൗൺസിൽ വെണ്ണക്കോട്ട് സംഘടിപ്പിച്ച പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖബർ സിയാറത്തിന് സമസ്ത മേഖല പ്രസിഡന്റ് വെണ്ണക്കോട് അബൂബക്കർ സഖാഫി നേതൃത്വം നൽകി. പ്രാസ്ഥാനിക സമ്മേളനത്തിൽ മുസ്‍ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ എ.കെ.സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വള്ളിയാട് മുഹമ്മദലി സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. പ്രാർഥന സദസ്സിന് മുസ്‍ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് അബ്ദുറഹ്മാൻ ബാഖവി മടവൂർ നേതൃത്വം നൽകി. സലീം അണ്ടോണ, സി.എം. യൂസുഫ് സഖാഫി, നാസർ സഖാഫി അമ്പലക്കണ്ടി, എ.കെ. മുഹമ്മദ് സഖാഫി, വി.പി. നാസർ സഖാഫി, മജീദ് പുത്തൂർ, അബ്ദുറഹ്മാൻ സഖാഫി അമ്പലക്കണ്ടി, ഇബ്രാഹിം മുസ്‌ലിയാർ ഓമശ്ശേരി, ഫിർദൗസ് വെണ്ണക്കാട്, പി.കെ. ഇമ്പിച്യാലി മുസ്‌ലിയാർ, ഹക്കീം സിദ്ദീഖി എന്നിവർ സംസാരിച്ചു. എ.പി. അൻവർ സഖാഫി സ്വാഗതവും റഷീദ് അഹ്സനി നന്ദിയും പറഞ്ഞു. ചിത്രം . കെ.ടി.സി.അബ്ദുൽ ഖാദർ അനുസ്മരണ സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.