ചാത്തമംഗലം: നൂതന ആശയങ്ങള്‍ യാഥാർഥ്യമാക്കുന്നതിന് കൈത്താങ്ങായി എൻ.ഐ.ടി കോഴിക്കോട്. എന്‍.ഐ.ടിക്ക് കീഴിലുള്ള ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററാണ് (ടി.ബി.ഐ-എന്‍.ഐ.ടി) സഹായവുമായി എത്തുന്നത്. സോഫ്റ്റ് വെയര്‍, റബര്‍ടെക്‌നോളജി, ബയോ ടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ മേഖലകൾക്ക് ടി.ബി.ഐ. സാങ്കേതിക-സാമ്പത്തിക സഹായം നല്‍കും. നിധി പ്രയാസ് (നാഷനല്‍ ഇനീഷ്യേറ്റിവ് ഫോര്‍ ഡെവലപ്പിങ് ആന്‍ഡ് ഹാര്‍നെസിങ് ഇന്നൊവേഷന്‍ പ്രമോഷന്‍ ആന്‍ഡ് ആക്‌സിലറേഷന്‍ ഓഫ് യങ് ആന്‍ഡ് ആസ്പറിങ് ഇന്നോവേറ്റേഴ്‌സ് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ്) പദ്ധതിയിലൂടെ സാങ്കേതികമേഖലയില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള എല്ലാ സഹായസഹകരണങ്ങളും ടി.ബി.ഐ-എന്‍.ഐ.ടി നല്‍കും. ആശയങ്ങള്‍ വികസിപ്പിച്ച് പൂര്‍ണതയിലെത്തിക്കാന്‍ 10 ലക്ഷം രൂപ വരെയാണ് സാമ്പത്തികസഹായം. പദ്ധതിയുടെ ഭാഗമായി ഒരുവര്‍ഷം മികച്ച പത്ത് ആശയങ്ങള്‍ വരെ സ്വീകരിക്കും. അഗ്രിക്കള്‍ച്ചര്‍, ഹെല്‍ത്ത് കെയര്‍, ക്ലീന്‍ടെക്, നാനോ ടെക്‌നോളജി, എനര്‍ജി, വാട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മേഖലകള്‍ക്കാണ് പ്രാധാന്യം. എന്‍.ഐ.ടി കാമ്പസിലെ ലാബ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാം. ടി.ബി.ഐ ഇതുവരെ 26 ഓളം അപേക്ഷകർക്ക് പദ്ധതി പ്രകാരം 130 ലക്ഷം രൂപയുടെ ധനസഹായം കൊടുത്തിട്ടുണ്ട്. 18 മാസമാണ് ധനസഹായ പദ്ധതിയുടെ പരമാവധി കാലാവധി. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് എട്ട്. വിവരങ്ങള്‍ക്ക് http://tbi.nitc.ac.in/nidhi-prayas അല്ലെങ്കിൽ, 9995421341/9895264652. അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം tbi@nitc.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.