വടകര: വള്ളിക്കാട് ബാലവാടിയിൽ വീട്ടിനുനേരെ നടന്ന ആക്രമണ കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. വടകര പൊലീസ് അറസ്റ്റ് ചെയ്ത മടപ്പള്ളി രയരങ്ങോത്ത് സ്വദേശികളായ കടുനിലം കുനിയിൽ സാരംഗ് (22), കുന്നോത്ത് താഴകുനി നിതിൻരാജ് (29), കുനിയിൽ താഴ ശ്രീകൃഷ്ണ ഹൗസിൽ അക്ഷയ് സുരേന്ദ്രൻ (22), കുന്നത്ത് താഴകുനി കെ.ടി.കെ. ജിഷ്ണു (26), കാട്നിലംകുനി സായന്ത് കുമാർ (22) എന്നിവരെയാണ് വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. മുട്ടുങ്ങൽ ബാലവാടിയിൽ കയ്യാല രാജീവന്റെ വീടിനുനേരെയാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ അക്രമം നടന്നത്. ആക്രമണത്തിൽ കുടുംബത്തിലെ എട്ട് പേർക്കാണ് പരിക്കേറ്റത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വീടിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചത്. ആക്രമികൾ അഴിഞ്ഞാടിയ വീട്ടുകാർക്ക് ഇരു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. പ്രതികളെ വടകര എസ്.ഐ എം. നിജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ അഫ്സൽ, എസ്.സി.പി.ഒമാരായ പി. പ്രജീഷ്, പി.ടി സജിത്ത്, അനീഷ് മെടോളി, കെ. ഷിനിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.