വടകര: സ്വാതന്ത്ര്യ സമര ചരിത്രത്തിൽനിന്ന് കോൺഗ്രസിനെ വേറിട്ടു കാണാൻ കഴിയില്ലെന്നും സ്വാതന്ത്ര്യ സമര ചരിത്രം കോൺഗ്രസിന്റെത് മാത്രമാണെന്നും മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വടകരയിൽ നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ തൊണ്ണൂറ്റിയൊന്നാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി നിർണായകമായ പ്രമേയങ്ങൾ പാസ്സാക്കിയ സമ്മേളനമായിരുന്നു വടകരയിലെ കോൺഗ്രസ് സമ്മേളനമെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ. ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. എം.പി. നാരായണ മേനോന്റെ കുടുംബാംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. എം.പി നാരായണ മേനോന്റെ കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. പൊതുപ്രവർത്തകനുള്ള എം.പി. നാരായണ മേനോൻ എൻഡോവ്മൻെറ് അവാർഡ് കാവിൽ രാധാകൃഷ്ണന് സമ്മാനിച്ചു. ഡോ. എം. ഹരിപ്രിയ, അഡ്വ. ഐ. മൂസ്സ, അഡ്വ. സി വത്സലൻ, പുറന്തോടത്ത് സുകുമാരൻ, വി.പി സർവോത്തമൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം, എ.എസ് അജീഷ്, ബവിത്ത് മലോൽ, എം.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.