മുറിവേറ്റ നായ് ചികിത്സ ലഭിക്കുന്നതിനുമുമ്പ് യാത്രയായി

നാദാപുരം: കാലിൽ കമ്പി തുളഞ്ഞുകയറി സാരമായി പരിക്കേറ്റ് രക്തം വാർന്നൊലിക്കുന്ന കാലുമായി അലഞ്ഞുതിരിഞ്ഞ നായ് നാട്ടുകാരുടെ കാരുണ്യം ലഭിക്കുന്നതിന് മുമ്പ് യാത്രയായി. വിലാതപുരം റേഷൻപീടികക്കു സമീപം കാലിന് മുറിവേറ്റ് നടക്കാൻ കഴിയാതെ കിടക്കുന്ന നായെ കണ്ട യുവ പരിസ്ഥിതി പ്രവർത്തകൻ ഹാരിസ് കട്ടാക്കണ്ടി ഉടൻ ഭക്ഷണവും വെള്ളവും കൊടുക്കുകയും വാർഡ് മെംബർ കെ.എം. സമീർ മാസ്റ്ററെ വിവരം അറിയിക്കുകയുമായിരുന്നു. മെംബറുടെ നിർദേശപ്രകാരം തൂണേരി ബ്ലോക്ക്‌ മൃഗഡോക്ടറെ ബന്ധപ്പെടുകയും ഒരു സർജറി കഴിഞ്ഞ് ഉടൻ എത്താം എന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. എന്നാൽ, ഡോക്ടർ എത്തുന്നതിനുമുമ്പ് നായുടെ ജീവൻ നഷ്ടമായി. രഘു, പി.കെ. ഹമീദ്, എ.കെ. ഷബീർ, നന്ദു മൂളമ്മൽ, അരമന കുഞ്ഞബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ നായെ മറവ് ചെയ്തു. പടം: CL K Zndm 4 ചികിത്സ കിട്ടാതെ ചത്ത നായ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.