പാലേരി: കഴിഞ്ഞ ദിവസം ശക്തമായ മിന്നലിൽ ചങ്ങരോത്ത് 12ാം വാർഡിൽ കടിയങ്ങാട് എടക്കോടുകുന്നുമ്മൽ വീടുകൾക്ക് വൻ നാശം. എടക്കോടുകുന്നുമ്മൽ റിയാസിന്റെ വീട്ടുമതിലിനും നിലത്തെ ഗ്രാനൈറ്റിനും മിന്നലിൽ നാശം സംഭവിച്ചു. മെയിൻസ്വിച്ച്, അകത്തെ സ്വിച്ച് ബോർഡുകൾ, ഫാനുകൾ, ബൾബുകൾ, ബ്രേക്കർ, സ്റ്റെബിലൈസർ തുടങ്ങിയവയും നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എ.കെ. സാജിദ്, വി.പി. ഇബ്രാഹിം, എ.കെ. നാരായണൻ എന്നിവരുടെ വീടുകളിലെ വയറിങ്, ഇൻവെർട്ടർ തുടങ്ങിയവ കത്തിനശിച്ചു. നാരായണന്റെ ഭാര്യ സീമക്ക് മിന്നലിൽ പരിക്കേറ്റു. Photo:എടക്കോടുകുന്നുമ്മൽ റിയാസിന്റെ വീടിന്റെ മെയിൽ സ്വിച്ച് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.