മുസ്‍ലിം ലീഗ് സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

കൊടുവള്ളി: മേയ് 23, 24, 25, 26 തീയതികളിൽ കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലായി നടക്കുന്ന കൊടുവള്ളി മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനത്തിന്റെ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഓഫിസിന്റെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ഡോ. എം.കെ. മുനീർ എം.എൽ.എ, എം.എ. റസാഖ്, പി.ഡി. അബ്ദുറഹിമാൻ കുട്ടി, വി.കെ. ഉസ്സയിൻ കുട്ടി, നാസർ എസ്റ്റേറ്റ് മുക്ക്, മടവൂർ ഹംസ, വേളാട്ട് അഹമ്മദ് (രക്ഷാധികാരികൾ), വി.എം. ഉമർ (ചെയർ.), ടി.കെ. മുഹമ്മദ് (ജന. കൺ.), ഇബ്രാഹീം എളേറ്റിൽ (ട്രഷ.), വി. ഇല്യാസ്, കെ.എം. അഷ്റഫ് (വർക്കിങ് കൺ.), വി.കെ. അബ്ദുഹാജി, പി.എസ്. മുഹമ്മദലി (ഓർഗനൈസിങ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് സ്വാഗതവും കെ.പി. മുഹമ്മദൻസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.