*പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു മുക്കം: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിൽപനശാലകളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹോട്ടലുകളും ബേക്കറികളും കൂൾബാറുകളും കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് സംഘം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ കണ്ടെത്തി. നഗരസഭ പരിധിയിലെ 16 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ എണ്ണ, മയൊണൈസ്, പഴകിയ മൈദ മാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചത്. മുക്കം ബസ് സ്റ്റാൻഡിലെ ടേസ്റ്റി കൂൾബാറിൽ നിന്നാണ് പഴകിയ മയൊണൈസ് കണ്ടെത്തിയത്. അഭിലാഷ് ജങ്ഷനിലെ ഹണീ ബി കൂൾബാറിൽ നിന്ന് പഴകിയ ഓയിലും മുക്കത്തെ മലബാർ ചപ്പാത്തി കമ്പനിയിൽ നിന്ന് പഴകിയ ഓയിലും മൈദമാവും കണ്ടെത്തി. നഗരസഭ കൗൺസിൽ യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു പരിശോധന. പഴകിയ ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജെ.എച്ച്.ഐമാരായ ശ്രീജിത്ത്, ബീധ ബാലൻ, സജിത എന്നിവരും സ്ക്വാഡിലുണ്ടായിരുന്നു. സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.