ഡി.വൈ.എഫ്.ഐ മാർച്ച്

നരിക്കുനി: ചെങ്ങോട്ടുപൊയിൽ എ.എം.എൽ.പി സ്കൂൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നരിക്കുനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. മാർച്ച്‌ സി.പി.എം കക്കോടി ഏരിയ കമ്മിറ്റി അംഗം വി. ബാബു ഉദ്ഘാടനം ചെയ്തു. കെ.കെ. മിഥിലേഷ്, എൻ. രാധാകൃഷ്ണൻ മാസ്റ്റർ, ബി.സി. അനുജിത് എന്നിവർ സംസാരിച്ചു. ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.കെ. വിമേഷ് സ്വാഗതവും പി.എം. നിതിൻ നന്ദിയും പറഞ്ഞു. പടം : ചെങ്ങോട്ടുപൊയിൽ എ.എം.എൽ.പി സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് വി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.