കുന്ദമംഗലം: കാരന്തൂർ പാറ്റേൺ സ്റ്റേഡിയം നവീകരണ മാസ്റ്റർ പ്ലാൻ ആർകിടെക്റ്റ് വിനോദ് സിറിയക്കിൽനിന്ന് പാറ്റേൺ പ്രസിഡന്റ് അരീക്കൽ മൂസ ഹാജിയും പാറ്റേൺ സ്റ്റേഡിയം ഡെവലപ്മൻെറ് കമ്മിറ്റി ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂറും ഏറ്റുവാങ്ങി. പ്രതിഫലമൊന്നും സ്വീകരിക്കാതെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം അന്താരാഷ്ട്ര നിലവാരത്തിലുള്ള വോളി സ്റ്റേഡിയത്തിന്റെ മാതൃക തയാറാക്കിയത്. പാറ്റേൺ ജനറൽ സെക്രട്ടറി സി. യൂസഫ്, വൈസ് പ്രസിഡന്റ് റബീക്ക് പാറ്റയിൽ, മൊയ്തീൻകോയ കണിയാറക്കൽ, നജീബ് പാറ്റയിൽ, പി.ടി.എ പ്രസിഡന്റ് ടി.പി. നിധീഷ്, സെക്രട്ടറി സത്യേന്ദ്രൻ, എൻജിനീയർ ടി.വി. പ്രമോദ്, യു.ബി. ഷിനിത് എന്നിവർ സംബന്ധിച്ചു. ഡെവലപ്പ്മൻെറ് കമ്മിറ്റി ജനറൽ കൺവീനർ നാസർ കാരന്തൂർ സ്വാഗതവും പാറ്റേൺ ട്രഷറർ പി. ഹസൻ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.