ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ബാലുശ്ശേരി: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലുശ്ശേരി പുത്തൂർവട്ടം നടുവിലേടത്ത് പരേതനായ ബാലന്റെ മകൻ ഗിരീഷ് (46) ആണ് മരിച്ചത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ആർ.എസ്.എസ് പനായി ശാഖ സ്വയംസേവകനും മെറ്റൽ ഇൻഡസ്ട്രിയൽ വർക്ക്‌ തൊഴിലാളിയുമായിരുന്നു. മാതാവ്: ദേവകി. ഭാര്യ: ലീന. മകൾ: നന്ദന. സഹോദരങ്ങൾ: വിജയൻ, സുജാത, ഗീത. സംസ്കാരം ബുധൻ വൈകീട്ട് വീട്ടുവളപ്പിൽ പടം..GIREESH (46) BALUSSERY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.