സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്​ സമാപനം

കോഴിക്കോട്​: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ജില്ലതല പരിപാടികൾ സമാപിച്ചു. കോഴിക്കോട്​ കടപ്പുറത്ത്​ നടന്നുവന്ന പ്രദർശന -വിപണന മേളയും മറ്റു പരിപാടികളുമാണ്​ ചൊവ്വാഴ്ച സമാപിച്ചത്​. വാർഷികാഘോഷത്തോടനുബന്ധിച്ച്​ ഏപ്രിൽ 19 മുതൽ വിവിധ ദിവസങ്ങളിലായി പണ്ഡിറ്റ്​ സുഖദോ ബാദുരിയുടെ ഗസൽ, വിധു പ്രതാപും സംഘവും അണിനിരന്ന ഓർക്കസ്​ട്ര, സിതാരാസ്​ മലബാറിക്കസ്​, മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ട്രിപ്ൾ തായമ്പക, ചെങ്ങന്നൂർ ശ്രീകുമാറിന്റെ 'ഗാനയമുന', നടൻ ഹരീഷ്​ കണാരനും സംഘവും അവതരിപ്പിച്ച ഉത്സവരാവ്​, കണ്ണൂർ ഷെരീഫിന്റെ ഇശൽ നിലാവ്​, സൂര്യ ഗായത്രി ​വെന്നിയൂരിന്റെ നാടൻപാട്ട്​ ദൃശ്യാവിഷ്കാരം 'കറ്റ', മസാല കോഫി ബാൻഡിന്റെ മ്യൂസിക്കൽ നൈറ്റ്​ തുടങ്ങിയവ അരങ്ങേറി​. എല്ലാ ദിവസവും പ്രമുഖർ പ​ങ്കെടുത്ത വിവിധങ്ങളായ സെമിനാറുകളും നടന്നു. inner box.... ഭാവിജീവിതത്തിനൊത്ത വികസനം സർക്കാർ ലക്ഷ്യം -മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: കാൽ നൂറ്റാണ്ട് മുന്നോട്ടുള്ള ജീവിതത്തിനുതകുന്ന വികസന പദ്ധതികളാണ്​ സർക്കാർ ആവിഷ്കരിക്കുന്നതെന്ന്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയപാത 66‍ന്റെ വികസനം വലിയ തോതിൽ മുന്നേറുകയാണ്. 2025ഓടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വേറിട്ട് ദാരിദ്ര്യരഹിത സമൂഹമെന്ന പുരോഗതി കൈവരിക്കാൻ ഇതിനകം കഴിഞ്ഞു. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യവും പൂർത്തിയാവുകയാണ് -മന്ത്രി പറഞ്ഞു. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ ടി.പി. രാമകൃഷ്‌ണൻ, കാനത്തിൽ ജമീല, ലിന്‍റോ ജോസഫ്‌, സിറ്റി പൊലീസ്‌ മേധാവി എ. അക്ബർ, ജില്ല ഡെവലപ്മെന്‍റ്​ കമീഷണർ അനുപം മിശ്ര, വി. ചെൽസാസിനി, സി. അയ്യപ്പൻ, കെ. ദീപ, മുക്കം മുഹമ്മദ് എന്നിവർ സംസാരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സ്വാഗതവും കലക്ടർ എൻ. തേജ്‌ ​ലോഹിത്‌ റെഡ്ഡി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.