കോഴിക്കോട്: ഈസ്റ്റ്ഹിൽ കേന്ദ്രീയവിദ്യാലയത്തിന്റെ ശോച്യാവസ്ഥക്കെതിരെ സമരംചെയ്ത കേസിൽ പ്രതിയാക്കിയ മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാണ് വിട്ടയച്ചത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയ അശാസ്ത്രീയമായ ക്ലാസ് ഷിഫ്റ്റ് സമ്പ്രദായം നിർത്തണമെന്നും ആവശ്യപ്പെട്ട് 2019ലാണ് എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ് എടുത്തത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ. സാജിത കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.