കോഴിക്കോട്: നഗരത്തിൽ വിവിധയിടങ്ങളിലായി മൂന്ന് തീപിടിത്തം. അഗ്‌നിരക്ഷാസേന തീയണച്ചതിനാൽ വൻ അപകടങ്ങൾ ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് സരോവരം പാർക്കിനടുത്തും റാംമോഹൻ റോഡിലും മാലിന്യത്തിനാണ് തീപിടിച്ചത്. കടപ്പുറത്ത് ഉന്തുവണ്ടിക്കടയിൽ ഗ്യാസ് സിലിണ്ടറിനും തീപിടിച്ചു. രാത്രി എട്ടരയോടെ മിർഷാദ് കാസർകോടിന്റെ ഉടമസ്ഥതയിലുള്ള ലഘുഭക്ഷണം ഉണ്ടാക്കുന്ന ബീച്ചിലെ ഉന്തുവണ്ടിയിലെ സിലിണ്ടറിന്‍റെ മുകളിൽ തീപിടിക്കുകയായിരുന്നു. സർക്കാർ വാർഷികാഘോഷ സമാപനച്ചടങ്ങിനിടെ നല്ല തിരക്കിനിടെയുണ്ടായ തീപിടിത്തം പരിഭ്രാന്തിയുണ്ടാക്കി. ബീച്ച് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. വൈകീട്ട് അഞ്ചരയോടെ സരോവരം പാർക്കിനടുത്തും റാം മോഹൻ റോഡിൽ മലബാർ ഗോൾഡിനു പിന്നിലുള്ള റോഡിലുമാണ് മാലിന്യം കത്തിയത്. ഗ്രേഡ് അസി. സ്‌റ്റേഷൻ ഓഫിസർ എൻ. രമേശൻ, ഫയർ റെസ്‌ക്യൂ ഓഫിസർമാരായ എസ്.പി. സജിത്, നിധിൻ, അജീഷ്, വിജിൻ, ജിനീഷ്, ഡ്രൈവർമാരായ സുധീർ, മധുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.