പച്ചക്കറികൃഷി വിളവെടുത്തു

ബാലുശ്ശേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി കൃഷിഭവനും ഹോമിയോ ഡിസ്‌പെൻസറിയും സംയുക്തമായി ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. കൃഷിഭവനിലെയും ഹോമിയോ ഡിസ്പെൻസറിയിലെയും ഉദ്യോഗസ്ഥരാണ് കൃഷി നടത്തിയത്. എട്ട് സെന്റിലാണ് ചീര, പയർ, വെണ്ട, തുടങ്ങിയവ കൃഷി ചെയ്തത്. വാർഡ് മെംബർ ഇന്ദിര, കൃഷി ഓഫിസർ പി. വിദ്യ, കൃഷി അസിസ്റ്റന്റുമാരായ ടി.വി. പ്രബിത, കെ.എൻ. ഷിനിജ, പി.കെ. ഗംഗാധരൻ, ജിതേഷ് കുമാർ, പി.പി. രവി, ടി.എം. ബാബു, പി.പി. ചന്ദ്രൻ, സജിനി, ഹോമിയോ ഡിസ്‍പെൻസറിയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Photo: Blsy - 2 ബാലുശ്ശേരി കൃഷിഭവനും ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി നടത്തിയ കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.