ഓട്ടിസം സെന്‍ററിൽ ഡേറ്റ എൻട്രി ഓപറേറ്റർ

കോഴിക്കോട്​: മെഡിക്കൽ കോളജ്​ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സാമൂഹിക സുരക്ഷ മിഷന്‍റെ കീഴിൽ ആരംഭിച്ച റീജനൽ ഏർലി ഇന്‍റർവെൻഷൻ ആൻഡ്​ ഓട്ടിസം സെന്‍ററിൽ ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക്​ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്​ താൽക്കാലിക നിയമനം നടത്തുന്നു. യൂനിവേഴ്​സിറ്റി ബിരുദവും ടൈപ് റൈറ്റിങ്​ ഇംഗ്ലീഷ്​, മലയാളം ലോവറും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക്​ അപേക്ഷിക്കാം. പ്രതിമാസ വേതനം 21,175 രൂപ. ഒരു ഒഴിവാണുള്ളത്​. താൽപര്യമുള്ളവർ ഫോൺ നമ്പറും ഇ-മെയിൽ ഐ.ഡിയും ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം carrier.reicac@gmail.com എന്ന വിലാസത്തിൽ അപേക്ഷ അയക്കണം​. അവസാന തീയതി മേയ്​ മൂന്ന്​. യോഗ്യരായവർക്ക്​ എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.