കോഴിക്കോട്: എം.ഇ.എസ് ജില്ല കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ് നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി.എം. അഷ്റഫ്, ടി.പി.എം. സജൽ, ബി.എം. സുധീർ, കെ.വി. അബ്ദുറഹ്മാൻ, ആർ.കെ. ഷാഫി, ബി.വി. ഹാഷിർ, നവാസ് കോയിശ്ശേരി എന്നിവർ സംസാരിച്ചു. കെ.ജി. മാരാർ അനുസ്മരണം കോഴിക്കോട്: ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.ജി. മാരാർ അനുസ്മരണം ദേശീയ കൗൺസിൽ അംഗം കെ.പി. ശ്രീശൻ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്‍റ് എൻ.പി. രാധാകൃഷ്ണൻ, ഹരിദാസ് പൊക്കിണാരി, ടി.വി. ഉണ്ണികൃഷ്ണൻ, സരിത പറയേരി, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ഷട്ടിൽ ടൂർണമെന്‍റ് കോഴിക്കോട്: സി.ഐ.ടി.യു സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേയ് ദിനാഘോഷത്തിന്‍റെ ഭാഗമായി ഷട്ടിൽ ടൂർണമെന്‍റ് സംഘടിപ്പിച്ചു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഒ.പി. ഷിജിന ഉദ്‌ഘാടനം ചെയ്തു. ഗുഡ്‌സ് മോട്ടോർ വർക്കേഴ്‌സ് യൂനിയൻ ജേതാക്കളായി. കോർപറേഷൻ കൗൺസിലർ ടി. മുരളീധരൻ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.