പയ്യോളി: ടൗണിൽനിന്നും കളഞ്ഞുകിട്ടിയ നാലേകാൽ പവൻ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി അധ്യാപകൻ മാതൃകയായി. കൊയിലാണ്ടി നമ്പ്രത്തുകര യു.പി സ്കൂൾ അധ്യാപകനായ പേരാമ്പ്ര കായണ്ണ ബസാർ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് ഇരിങ്ങത്ത് പാക്കനാർപുരം പുത്തലത്ത് താഴെ പ്രഭാഷിണിക്ക് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ വെച്ച് ആഭരണം തിരികെ നൽകിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ ഏറെ തിരക്കേറിയ പയ്യോളി ടൗണിലെ പേരാമ്പ്ര റോഡിലാണ് സംഭവമുണ്ടായത്. ട്രഷറി ആവശ്യത്തിനായി പയ്യോളിയിലെത്തിയ സതീഷ് കുമാർ തിരിച്ചുവരവെ പേരാമ്പ്ര റോഡിലെ ബേക്കറിയുടെ സമീപത്തുനിന്ന് ആഭരണം കളഞ്ഞു ലഭിക്കുകയായിരുന്നു. ഉടൻ ബേക്കറിയിലും സതീഷിന്‍റെ സുഹൃത്തുക്കളോടും സംഭവം സൂചിപ്പിക്കുകയും ഉടമ എത്തിയാൽ ഫോൺ നമ്പർ നൽകാൻ ഏൽപിക്കുകയും ചെയ്തു. വിഷയം നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ ഉടമ പ്രഭാഷിണി സതീഷ് കുമാറുമായി ബന്ധപ്പെടുകയായിരുന്നു. ബേക്കറിയിൽനിന്ന് പലഹാരം വാങ്ങിച്ച് മടങ്ങവെയാണ് പ്രഭാഷിണിക്ക് ആഭരണം നഷ്ടപ്പെട്ടത്. പടം പയ്യോളി ടൗണിൽനിന്നും അധ്യാപകനായ സതീഷ് കുമാറിന് കളഞ്ഞുകിട്ടിയ സ്വർണാഭരണം പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വെച്ച് ഉടമ പ്രഭാഷിണിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.