കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന ആറു വയസ്സുകാരിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ബിജു (44) ആണ് പിടിയിലായത്. ഞായറാഴ്ച അർധരാത്രി തൃശൂർ-കണ്ണൂർ സൂപ്പർഫാസ്റ്റിലാണ് സംഭവം. കോഴിക്കോട് ടെർമിനലിൽനിന്ന് ബസിൽ കയറിയ യുവാവ് ബസ് പുറപ്പെട്ടയുടൻ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് കേസെടുത്തു. യുവാവ് മദ്യലഹരിയിലായിരുന്നു. തിരക്കുള്ള ബസിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.