സ്വിസ്​ അംബാസഡർ ഐ.ഐ.എം.കെയിൽ

കോഴിക്കോട്​: ഇന്ത്യയിലെ സ്വിറ്റ്​സർലൻഡ്​ അംബാസഡർ ഡോ. റാൾഫ്​ ഹെക്നർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെന്‍റ്​ കോഴിക്കോട്​ (ഐ.ഐ.എം.കെ) കാമ്പസ്​ സന്ദർശിച്ചു. സംസ്ഥാനത്ത്​ 1960കളിൽ തുടങ്ങിയ ഇന്തോ-സ്വിസ്​ പ്രോജക്ട്​ രാജ്യത്തെ ക്ഷീരമേഖലയിലെ അതുല്യവും വിസ്മയകരവുമായ സഹകരണമായിരുന്നെന്​ ഹെക്നർ പറഞ്ഞു. ലോകത്തിന്‍റെ അംഗീകാരം നേടിയ ഇന്ത്യയിലെ നൂതനമായ ആശയങ്ങളുമായി അക്കാദമികവും ശാസ്ത്രീയവും സാ​ങ്കേതികവുമായ സഹകരണത്തിന്​ സ്വിറ്റ്​സർലൻഡ്​ ഉ​ദ്ദേശിക്കു​ന്നുണ്ട്​. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനായി ആശയങ്ങൾ കൈമാറാനും ഇടപെടാനും ഐ.ഐ.എം.കെയിലെ അധ്യാപകരോടും ഗവേഷകരോടും അദ്ദേഹം അഭ്യർഥിച്ചു. അഗാധമായ ജനാധിപത്യ ബോധവും രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിഷ്പക്ഷതയും പുലർത്തുന്ന രാജ്യങ്ങളാണ്​ ഇന്ത്യയും സ്വിറ്റ്​സർലൻഡുമെന്ന്​ ഐ.ഐ.എം.കെ ഡയറക്ടർ പ്രഫ. ദേബാഷിശ്​ ചാറ്റർജി പറഞ്ഞു. ഐ.ഐ.എം.കെയുടെ സംഭാവനകളെ സംസ്​ഥാന സർക്കാറിന്‍റെ ഓഫിസർ ഓൺ സ്​പെഷൽ ഡ്യൂട്ടിയും നയതന്ത്രജ്ഞനുമായ വേണു രാജാമണി അഭിനന്ദിച്ചു. മലബാർ മിൽമ ചെയർമാൻ ​​ കെ.എസ്​. മണിയും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.