ആരോഗ്യജാഗ്രത: ജില്ലതല ഉദ്ഘാടനം

കോഴിക്കോട്​: ആരോ​ഗ്യജാ​ഗ്രത പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. സംസ്ഥാന മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വകുപ്പുതല സെമിനാർ വേദിയായ ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. ഷിനി ലോക മലമ്പനി ദിനാചരണ സന്ദേശം നൽകി. ഡി.എസ്.ഒ ഡോ. സരള നായർ, ഡോ. സി.കെ. ഷാജി, ഡോ. അഖിലേഷ് കുമാർ, സജു തേഡ്, പ്രകാശ്, ബേബി നാപ്പള്ളി, കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. മികച്ചപ്രവർത്തനം നടത്തിയ ​ഗവ. ജനറൽ ഹോസ്പിറ്റൽ ലാബ് ടെക്നീഷ്യൻ സജീവിനെ ചടങ്ങിൽ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.