ന്യായാധിപരെ തോൽപിച്ച്​ അഭിഭാഷകർ

കോഴിക്കോട്​: അഭിഭാഷകരും ന്യായാധിപരും എറ്റുമുട്ടിയ ക്രിക്കറ്റ്​ മത്സരത്തിൽ അഭിഭാഷകർക്ക്​​ ജയം. ടി.പി. അരവിന്ദാക്ഷ മേനോൻ സ്മാരക ഓൾ കേരള ഇന്‍റർ ബാർ ക്രിക്കറ്റ്‌ ടൂർണമെന്റിനോട്‌ അനുബന്ധിച്ചു നടന്ന മത്സരത്തിൽ അഭിഭാഷക ടീം 46 റൺസിനാണ്​ ജയിച്ചത്​. അഭിഭാഷകർ 15 ഓവറിൽ നാല്​ വിക്കറ്റിന്​ 139 റൺസെടുത്തപ്പോൾ ന്യായാധിപർ 12 ഓവറിൽ 93 റൺസെടുത്ത്​ എല്ലാവരും പുറത്തായി. അഡ്വ.സുബിൻ ബാബുവാണ്​ മാൻ ഓഫ്​ ദ മാച്ച്​. സർവിസിൽ നിന്ന്​ വിരമിക്കുന്ന മുതിർന്ന ജില്ല ജഡ്ജിയും ടീം ക്യാപ്റ്റനുമായ കെ. സത്യനെ ആദരിച്ചു. മുഖ്യാതിഥി കേരള ഹൈകോടതി ജഡ്ജ് ജസ്റ്റിസ്​ ടി.ആർ. രവി ട്രോഫിയും ഉപഹാരങ്ങളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.