പൊലീസ്​ സ്​റ്റേഷനു മുന്നിൽ ഇലക്​ട്രിക്​ ഓട്ടോക്കാരുടെ പ്രതി​ഷേധം

കോഴിക്കോട്​: ആളെ കയറ്റിപ്പോവുകയായിരുന്ന ഇലക്​ട്രിക്​ ഓട്ടോ തടഞ്ഞ ഡീസൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുക്കാത്തതിനെതിരെ പൊലീസ്​ സ്​റ്റേഷനുമുന്നിൽ പ്രതിഷേധം. നിരവധി ഇലക്​ട്രിക്​ ഓട്ടോ ഡ്രൈവർമാരാണ്​ ഞായറാഴ്ച കസബ സ്​റ്റേഷനുമുന്നിലെത്തി പ്രതി​ഷേധിച്ചത്​​. വെള്ളിയാഴ്ച രാത്രി ​ഫ്രാൻസിസ്​ റോഡ്​ സ്വദേശി ഹനീഫ​ തന്‍റെ ഇലക്​ട്രിക്​ ഓട്ടോയിൽ റാംമോഹൻ റോഡിൽ നിന്ന്​ ആളെ കയറ്റിപ്പോവുകയായിരുന്നു. എന്നാൽ പിന്നാലെയെത്തിയ ഡീസൽ ഓട്ടോ ഡ്രൈവർ ഇദ്ദേഹത്തെ അസഭ്യം പറയുകയും ഫോക്കസ്​ മാളിന്​ മുന്നിൽവെച്ച്​ ഓട്ടോ തടഞ്ഞെന്നുമാണ്​ പരാതി. സംഭവത്തിൽ ശനിയാഴ്ച കസബ സ്​റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ്​ തുടർനടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം ത​ന്‍റെ ഓട്ടോയിൽ ഇടിച്ച്​ ഇലക്​ട്രിക്​ ഓട്ടോ നിർത്താതെ പോവുകയായിരുന്നുവെന്ന്​ കാട്ടി ഡീസൽ ഓട്ടോയിലെ ഡ്രൈവറും പരാതി നൽകി. രണ്ടുപേരുടെ പരാതിയിലും പൊലീസ്​ കേസെടുത്തിട്ടുണ്ട്​. അടുത്തിടെയായി ഇലക്​ട്രിക്​ ഓട്ടോകൾ നഗരത്തിൽ തടയുന്നത്​ തുടർക്കഥയായിട്ടുണ്ടെന്നും ​നിയമ നടപടി സ്വീകരിക്കണമെന്നും ഇലക്​ട്രിക്​ ഓട്ടോ ജില്ല കമ്മിറ്റി രക്ഷാധികാരി ഇ. സലീം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.