പെരുന്നാൾ ​ഷോപ്പിങ്ങിനിടെ പാദസരം മോഷ്ടിച്ച സ്ത്രീ പിടിയിൽ

കോഴിക്കോട്​: മിഠായിത്തെരുവിൽ പെരുന്നാൾ ഷോപ്പിങ്ങിനെത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ സ്വർണ പാദസരം മോഷ്ടിച്ച സ്ത്രീ പിടിയിൽ. മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് ടൗൺ പൊലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ്​ സംഭവം. പ്രതിക്കെതിരെ തൃശൂർ ഈസ്റ്റ് , മെഡിക്കൽ കോളജ് , കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം സ്റ്റേഷനുകളിൽ സമാനകേസുകൾ നിലവിലുണ്ട്. ടൗൺ എസ് .ഐ അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജി, സജേഷ് കുമാർ, സി. പി. ഒ മാരായ ഉല്ലാസ് , ജിതേന്ദ്രൻ, ഷിജിത്ത്, സുജന, സുനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.