കോഴിക്കോട്: ആക്രി പെറുക്കാനെത്തി രണ്ട് വയസ്സുള്ള കുട്ടിയുടെ സ്വർണമാല പിടിച്ചുപറിച്ച സ്ത്രീ പിടിയിൽ. ഞായറാഴ്ച ഉച്ച 12 മണിയോടെയാണ് സംഭവം. തമിഴ്നാട് നെയ്വേലി കടലൂർ സ്വദേശിനിയായ തൈലിയാണ് (52) പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. പയ്യാനക്കൽ വലിയപാടംപറമ്പ് സി.ടി ഹൗസിന്‍റെ മുറ്റത്തുണ്ടായിരുന്ന കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന മാലയാണ് പിടിച്ചുപറിച്ചത്. മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ കെ. മുരളീധരൻ, എ.എസ്.ഐ എം. ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സച്ചിത്, ഫുജറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.