സൗഹൃദ ഇഫ്താർ

കൊടുവള്ളി: ജമാഅത്തെ ഇസ്‌ലാമി ഏരിയ കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം വി.പി. ബഷീർ ഇഫ്താർ സന്ദേശം നൽകി. ഏരിയ പ്രസിഡൻറ് കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എളങ്ങോട്ടിൽ ഹസീന, കൊടുവള്ളി ജോയന്റ് ആർ.ടി.ഒ പ്രദീപ്, അഡ്വ. മുജീബുറഹ്മാൻ, എഴുത്തുകാരൻ എ.കെ. അബ്ദുൽ മജീദ്, പി.കെ. രാജൻ, നാരായണൻ നായർ, കെ.പി. അശോകൻ എന്നിവർ സംസാരിച്ചു. ഡയലോഗ് സെന്റർ കോഓഡിനേറ്റർ ഹബീബ് റഹ്മാൻ സ്വാഗതവും ഏരിയ പി.ആർ സെക്രട്ടറി ഇ.കെ. ഉനൈസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.